Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Social Anxiety Disorder

സമൂഹത്തെ അഭിമുഖീകരിക്കുമ്പോള്‍ അനുഭവപ്പെടുന്ന ശക്തമായ ഉത്കണഠ, അമിതമായ ഭയം, വൈകാരിക അസ്വസ്ഥത, അപകര്‍ഷത, പിന്‍തിരിഞ്ഞോടല്‍ എന്നിവയാണ് സോഷ്യല്‍ ആങ്സൈറ്റിയിലെ മുഖ്യസവിശേഷതകള്‍. സാമൂഹീകമായ എല്ലവിധ സാഹചര്യങ്ങളേ കുറിച്ചും ഒരുകൂട്ടം വേവലാതികള്‍ ഇവരോടൊപ്പം സദാ ഉണ്ടായിരിക്കും. ഇവിടെ മറ്റുള്ളവരുടെ സൂക്ഷമപരിശോധനയും വിലയിരുത്തലും ഇവരെ വ്യാകുലപ്പെടുത്തുന്നു. തന്‍മൂലം മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ ഭീതിവെച്ചു പുലര്‍ത്തുന്നു. തന്നെ മോശമായി വിധിക്കുമെന്ന മുന്‍ ദ്ധാരണയും ഭയവുമാണ് ഈ തകാരാറിന്‍റെ വ്യക്തമായ കാരണം. സോഷ്യല്‍ ആങ്സൈറ്റി ചിലനേരങ്ങളില്‍ സോഷ്യല്‍ ഫോബിയ എന്നപേരിലും അറിയപ്പെടുന്നു. പ്രത്യേക സാഹചര്യങ്ങള്‍, വസ്തുക്കള്‍, പരിസ്ഥിതി, കാലാവസ്ഥ, ജീവി-ആളുകള്‍ എന്നിവയോടുള്ള യുക്തിഹീനമായ ഭയമാണ് ഈ തകരാറിന്‍റെയും പുറകില്‍ സ്ഥിതി ചെയ്യുന്നത്. 15% ജനങ്ങള്‍ സമൂഹ്യ ഉതകണ്ഠ രോഗം അനുഭവിക്കുന്നതായി കരുതപ്പെടുന്നു.

സോഷ്യല്‍ ആങ്സൈറ്റി: വസ്തുതകള്‍

ډ ഈതകരാറുകാര്‍ സാഹചര്യത്തിന് ഉചിതമല്ലാത്തവിധം ഉത്കണഠ്രായിരിക്കും
ډ അന്നേരം അടിവയറ്റില്‍ അസ്വസ്ഥതയും തലക്ക് ഭാരവും ഇവര്‍ക്ക് അനുഭവപ്പെടും
ډ എന്തോ ശരീരത്തില്‍നിന്നും ചോര്‍ന്നു പോകുന്ന ഉത്കാണഠാവസ്ഥ ഈ ഘട്ടത്തില്‍ കാണപ്പെടുന്നു.
ډ ഒരുവേള പാനിക്ക് അറ്റാക്ക്പോലും സംഭവിക്കാം.
ډ സ്ത്രീകളിലും പുരുഷന്‍മാരിലും വളരെ വ്യക്തമായി കാണപ്പെടുന്നുവെങ്കിലും സ്ത്രീകളിലാണ് കൂടുതലും പ്രവര്‍ത്തിക്കുന്നത്.
ډ സോഷ്യല്‍ ആങ്സൈറ്റി ഡിസോര്‍ഡര്‍ ചികിത്സക്ക് സൈക്കോതെറാപ്പിയും മരുന്നും ഒരുമിച്ച് പ്രദാനം ചെയ്യേണ്ടതാണ്.

സോഷ്യല്‍ ആങ്സൈറ്റി ഡിസോര്‍ഡര്‍: ബാല്യത്തിലെ സാമൂഹികപരമായ വളര്‍ച്ച ഘട്ടത്തില്‍ പിടികൂടുന്ന തകരാറാണ്. ഇത് പലപ്പോഴും സ്വാഭാവികമായി വന്നുചേരുമെങ്കിലും വ്യക്തി ജീവിക്കുന്ന പരിസ്ഥിതി-സാഹചര്യം എന്നിവയുടെ അമിതമായ സമ്മര്‍ദ്ധവും, മുതിര്‍ന്നവരുടെ യുക്തിഹീനമായ പെരുമാറ്റ/സ്വഭാവങ്ങളില്‍ നിന്നും നേരിടുന്ന മാനസിക വിഷമം-സമ്മര്‍ദ്ധം എന്നിവയുടെ പ്രത്യാഘാത ഫലവുമായിട്ടാണ് ഇത് ഒരു രോഗാവസ്ഥയായി തീരുന്നത്. ഓരോരുത്തരുടെയും ജീവിത പാശ്ചാത്തലം വ്യത്യസ്തമായിരിക്കും. നിരുത്സാഹപ്പെടുത്തല്‍, കുറ്റപ്പെടുത്തല്‍, കളിയാക്കല്‍, താഴ്ത്തികെട്ടല്‍, വിമര്‍ശനം, താരതമ്യം എന്നിവയ്ക്ക് നിരന്തരമായി വിധേയമായികൊണ്ടു വളര്‍ന്നു വരുന്നവരില്‍ സോഷ്യല്‍ ആങ്സൈറ്റി ഡിസോര്‍ഡര്‍ സാധാരണമാണ്.
എന്നാല്‍ ഒരുവിഭാഗം ആളുകള്‍ ഉത്കണഠക്ക് പകരം മറ്റുപെരുമാറ്റ/സ്വഭാവ വൈകല്യങ്ങളായിരിക്കും സ്വീകരിക്കുക. അനുഭവപ്പെടുന്ന സമ്മര്‍ദ്ധത്തിനും നേരിടുന്ന രീതിക്കും അനുസരിച്ച് ഓരോരുത്തരിലും സോഷ്യല്‍ ആങ്സൈറ്റി വ്യത്യസ്തമായിട്ടായിരിക്കും പ്രകടമാവുക.

പെട്ടെന്ന് ദുര്‍ബലരാവുന്ന ഇത്തരക്കാര്‍ക്ക് പൊതുവേദിയില്‍ പ്രസംഗിക്കുവാനോ, ക്ലാസുകള്‍ എടുക്കുവാനോ, വിഷയങ്ങള്‍ അവതരിപ്പിക്കുവാനോ കഴിയുകയില്ല. അന്നേരം ശരീരം തണുത്ത് ഉള്ളം കൈയില്‍ വിയര്‍പ്പുപൊടിഞ്ഞു വിറച്ചുകൊണ്ടായിരിക്കും ഒരുപക്ഷെ നിലകൊള്ളുന്നത്. ഇവര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറാവുകയില്ല ഒപ്പം ക്യത്യനിഷ്ടത പാലിക്കാന്‍ അശക്തരും നിരാശരുമായിരിക്കും. ദൈന്യദിന ജീവിതത്തിലെ ഇടപെടലുകള്‍ കൂടിയ അളവില്‍ തകരാറിലേക്ക് പോകുംവിധം ഭയചകിതമാകുന്നുവെങ്കില്‍ ഇതിനെ ഒരു ഒരു രോഗാവസ്ഥയായി കാണാം. കാരണം അമിതമായ ഭയം മൂലം സ്വയാവബോധം പോലും നഷ്ടപ്പെടുന്നരീതിയില്‍ പെരുമാറിയേക്കാം. ക്യത്യനിഷ്ട ഇല്ലാത്തവര്‍ എല്ലാവരും സോഷ്യല്‍ ആങ്സൈറ്റി ഉള്ളവര്‍ എന്ന വ്യഖ്യാനം തെറ്റാണ്. ഇവര്‍ പൊതുസ്ഥലങ്ങളില്‍ സുഹുര്‍ത്തുക്കളുമൊത്ത് ഭക്ഷണം കഴിക്കുവാന്‍ പോലും അശക്തരായിരിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഇവരില്‍ അതീവ സമ്മര്‍ദ്ധം ജനിപ്പിക്കുന്നതാണ്.

സോഷ്യല്‍ ആങ്സൈറ്റി ഡിസോര്‍ഡര്‍: ലക്ഷണങ്ങള്‍

ശാരീരികവും മാനസികവും പെരുമാറ്റപരവുമായ ഒട്ടനവധി പ്രത്യേകതകള്‍ അടങ്ങിയ ലക്ഷണങ്ങളാണ് സോഷ്യല്‍ ആങ്സൈറ്റിയില്‍ കാണപ്പെടുക. സാമൂഹിക ഉത്കണ്ഠ, ദൈനംദിന പ്രവര്‍ത്തികള്‍, പഠനകാലം, ജോലി എന്നിവയെ വളരെ മോശമായി ബാധിക്കാം:

1. ശ്രദ്ധാകേന്ദ്രമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക.
2. അപരിചിതരെ ഭയം
3. മുറ്റുള്ളവര്‍ക്കു മുന്‍പില്‍ എങ്ങിനെ സന്നിഹിതനാവുമെന്ന തീവ്രഭയം
4. അമ്പരപ്പോ, നാണകേടോ സംഭവിക്കുമോ എന്നചിന്ത
5. കളിയാക്കുമോ, വിമര്‍ശിക്കപ്പെടുമോ എന്ന ഭയം
6. തന്നിലെ സോഷ്യല്‍ ആങ്സൈറ്റി മറ്റുള്ളവര്‍ തിരിച്ചറിയുമോ എന്ന ഭയം
7. ഉള്ളിലെ ആശങ്ക വര്‍ദ്ധിച്ച് അവതാളത്തിലാകുമോ എന്ന ഭയം
8. ഉന്നതാധികാരികളെ നേരിടേണ്ടിവരുമോ എന്ന ഉത്കണഠ്
9. ഉത്കണഠ വര്‍ദ്ധിച്ച് പാനിക്ക് അറ്റാക്കായി മാറുമോ എന്ന ഭയം
10. അമ്പരപ്പ് മാറ്റുവാന്‍ മറ്റുള്ളവരോട് സംസാരിക്കുക.
11. വര്‍ദ്ധിച്ച ഹ്യദയമിടിപ്പ്, വയറുവേദന അനുഭവപ്പെടുക
12. മുഖത്ത് നോക്കാതെ സംസാരിക്കുക
13. കരച്ചില്‍, ദുഃശാഠ്യം, കൂടെയുള്ളവരെ അള്ളിപ്പിടിക്കുക, ഒറ്റക്കിരിക്കുക
14. നാണം കെട്ടുവെന്ന തോന്നല്‍ ശക്തം
15. കൈകള്‍ തണുത്തു വിയര്‍ക്കുക
16. ആശയകുഴപ്പം
17. അതിസാരം 18. സംസാരത്തില്‍ ബുദ്ധിമുട്ട് തോന്നുക
19. ശബ്ദം പതറിപോവുക
20. അമിതമായ വിയര്‍പ്പ്
21. തൊണ്ട-വായ വരളുക
22. പേശിമുറുക്കം, ഓക്കാനിക്കാന്‍ തോന്നുക
23. ശരീരം വിറയ്ക്കുക-കുടയുക
24. നടത്തത്തില്‍ പ്രയാസം: ബാലന്‍സ്തെറ്റി ആള്‍കൂട്ടത്തില്‍ തെറ്റിവീഴുമെന്ന സ്ഥിതി
25. വിമര്‍ശനങ്ങളില്‍ അതീവ ദുര്‍ബലരാവുക
26. ആത്മാഭിമാന കുറവ്
27. സാമൂഹിക ഇടപെടലുകളില്‍ കുറവ്
28. സ്ഥാപിച്ച്-തറപ്പിച്ച് പറയാനുള്ള കഴിവില്ലായ്മ
29. സ്വയം നെഗറ്റീവായി-കഴിവ് കുറഞ്ഞവനായി സംസാരിക്കുക.
30. സ്വയം പര്യാപത ഇല്ലെന്ന ഭാവം പ്രകടമാക്കുക
31. പരിചയപ്പെടുവാന്‍ മടികാണിക്കുക
32. എന്തിനും അവസാന ഘട്ടത്തില്‍ ഹാജരാവുക
33. മറ്റുള്ളവരുടെ മുന്നില്‍ നിന്ന് എഴുതുവാനോ ഫോണ്‍ചെയ്യുവാനോ ബുദ്ധിമുട്ട്

ഇവരെ വിഷാദരോഗം എളുപ്പം പിടിക്കൂടാന്‍ സാധ്യതയുണ്ട്. സോഷ്യല്‍ ആങ്സൈറ്റിയുടെ തീവ്രത വര്‍ദ്ധിക്കാന്‍ വിഷാദരോഗം കാരണമായി തീരുകയും ചെയ്യുന്നു. അങ്ങിനെയെങ്കില്‍ ഇവരെ ജീവിതകാലം മുഴുവന്‍ ഈ തകരാറ് പിന്തുടരുകയും ഒപ്പം ജീവിത ശൈലികളെ ആകപാടെ തകരാറിലാക്കുകയും ചെയ്യും. മാര്‍ഗ്ഗനിര്‍ദ്ദേശവും ചികിത്സയും ലഭിക്കാത്തപക്ഷം മദ്യത്തിനും മയക്കുമരുന്നു ഉപയോഗത്തിനും ഇവര്‍ വിധേയരാകാം. കാരണങ്ങള്‍:

പരിസ്ഥിതിയും ജനിതകഘടനയും തുല്യ കാരണങ്ങളാണ്. പലകുടുംബത്തിലും പാരമ്പര്യമായി കൈമാറിവരുന്ന പ്രവണതയും സോഷ്യല്‍ ആങ്സൈറ്റിക്കുണ്ട്. തലച്ചോറിലെ രാസവസ്തുവായ സെറോട്ടോണിന്‍റെ പ്രവര്‍ത്തനവൈകല്യം ഈ തകരാറ് ഉണ്ടാക്കുവാന്‍ ഉതകുന്നതാണ്. മസ്തിഷക്കത്തിലെ അമ്മിഗ്ഡല എന്ന ഭാഗത്തിന്‍റെ പ്രവര്‍ത്തനവൈകല്യം തീവ്രമായി ഉണ്ടാക്കുന്നതാണ് ഈ അവസ്ഥ. കാലാവസ്ഥ വ്യതിയാനം ഒരളവുവരെ പലരിലും കാരണമായി പ്രവര്‍ത്തിക്കാറുണ്ട്. അതുപോലെ മതപരമായ ചില ആചാരമര്യാദ മുറകളും അതുപാലിക്കുന്നതിലെ കാലതാമസവും വീഴ്ച്ചകളും സോഷ്യല്‍ ആങ്സൈറ്റിയിലേക്ക് നയിക്കുന്ന മനഃശാസ്ത്രപരമായ കാരണങ്ങളാണ്.

ചികിത്സ:

സൈക്കോതെറാപ്പിയും മരുന്നും ഒരുപോലെ ഗുണകരമാണ്. കോഗ്നീറ്റീവ് തെറാപ്പി, ഇന്‍റര്‍പേഴ്സണല്‍ തെറാപ്പി, സൈക്കോ ഡൈനാമിക്ക് തെറാപ്പി, ഫാമിലി തെറാപ്പി എന്നിവ സോഷ്യല്‍ ആങ്സൈറ്റി ചികിത്സിക്കാന്‍ ഉപയോഗിച്ചുവരുന്നുണ്ട്.